കാസര്‍കോട്:(www.evisionnews.in)ത്യാഗ പൂര്‍ണ്ണമായ യജ്ഞത്തിലൂടെ നാം കൊളുത്തിയ അക്ഷര തിരി കെടാതെ സൂക്ഷിക്കണമമെന്ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട്. ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിയ സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപനത്തിന്റെ 25ാം വാര്‍ഷികാഘോഷ പരിപാടി നീലേശ്വരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാതൃത്വത്തെക്കാള്‍ അക്ഷരത്തെ സ്‌നേഹിക്കുന്നവരാണ് കാസര്‍കോടുകാര്‍. ചടങ്ങില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പിപി.സിറാജ് മുഖ്യ പ്രഭാഷണം നടത്തി. നീലേശ്വരത്ത് സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഏഴാംതരം തുല്യത പരിപാടി(ഒരുക്കം)യുടെ ഉദ്ഘാടനം പഠിതാവായ ടി. മുഹമ്മദിനു പുസ്തകം നല്‍കി ഡോ.അംബികാസുതന്‍ മാങ്ങാട് നിര്‍വ്വഹിച്ചു.അതുല്യം പദ്ധതിയിലൂടെ നാലാംതരം തുല്യത വിജിയിച്ച പഠിതാകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

Post a Comment
0 Comments