അബുദാബി:(www.evisionnews.in) എ എം ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 2016 ലേക്കുള്ള ഓണ്‍ലൈന്‍ ലേലം വിളി ശനിയാഴ്ച രാത്രി 9 മണിക്ക് അബുദാബി കാസ്രോട്ടാര്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ നടന്നു.ഏപ്രില്‍ 29 നു നടക്കുന്ന സോക്കര്‍ ലീഗ് ടൂര്‍ണമെന്റില്‍ കാസര്‍കോഡ് ജില്ലയിലെ കരുത്തരായ താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങും...,സാദിക് കുണ്ടാറിന്റെ യുനൈറ്റഡ് കാസര്‍േകാഡ്,റംസീര്‍ ആദൂറിന്റെ എഫ് സി കാസര്‍കോഡ്,സുല്‍ഫി ഷേണിയുടെ കാസര്‍കോഡ് സ്‌ട്രൈക്കേഴ്‌സ്,ഷമീം ബേക്കല്‍ നയിക്കുന്ന കാസര്‍കോഡ് ഫൈറ്റേഴ്‌സ് എന്നിങ്ങനെ 4 ടീമുകളിലായാണ് മത്സരങ്ങള്‍.
ഏറ്റവും വിലകൂടിയ താരമായി ചെപ്പു ഷെരീഫിനെ കാസര്‍കോഡ് സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ ഒപ്പത്തിനൊപ്പം താജുദ്ധീന്‍ ആദൂറിനെ എഫ് സി കാസര്‍ക്കോടും സ്വന്തമാക്കി.
മുഹമ്മദ് ആലംപാടിയും അബ്ബാസ് മായിപ്പാടിയും ലേലം വിളിക്ക് നേത്രത്വം നല്‍കി

Post a Comment
0 Comments