Type Here to Get Search Results !

Bottom Ad

മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളിയുടെ 1415-ാം സ്ഥാപക വാര്‍ഷികം 21ന്


കാസര്‍കോട്: മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളിയുടെ 1415ാം സ്ഥാപക വാര്‍ഷികം 21ന് വ്യാഴാഴ്ച്ച രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടത്തപ്പെടും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദുഗ്‌ലടുക്ക മജ്‌ലിസിന് നേതൃത്വം നല്‍കും. (www.evisionews.in)

മഹല്ല് ജമാഅത്ത് പ്രസിഡന്റ് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. എം എ ഖാസിം മുസ്ല്യാര്‍ സന്നിഹിതനായിരിക്കും. മാലിക് ദീനാര്‍ ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് യഹ് യ തളങ്കര, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍, സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, വൈസ് പ്രസിഡന്റ് എന്‍ എ അബൂബക്കര്‍, തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്വീബ് ബീരാന്‍ ബാഖവി, ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ ഹമീദ് ദാരിമി, തളങ്കര കണ്ടത്തില്‍ സയ്യിദലവി മസ്ജിദ് ഖത്വീബ് അഷ്‌റഫ് റഹ്മാനി ചൗക്കി, തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്വീബ് നൗഫല്‍ ഹുദവി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad