Type Here to Get Search Results !

Bottom Ad

വോട്ട് വണ്ടി പ്രയാണം തുടങ്ങി


കാസര്‍കോട്:(www.evisionnews.in)നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്ന സമ്മതിദായക ബോധവല്‍ക്കരണ വാഹനം പര്യടനം തുടങ്ങി. കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ വോട്ട് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍ സ്വീപ്പ് സ്‌പെഷല്‍ ഓഫീസറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദുമ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ ) ബി അബ്ദുള്‍ നാസര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി എ ജൂഡി, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട് , ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി എസ് അനില്‍, മേന്‍ പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായ പി ഉദയകുമാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് വി കെ രാജന്‍, കളക്ടറേറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വോട്ട് ചെയ്യുന്ന വിധം വോട്ടര്‍ നേരില്‍ മനസ്സിലാക്കുന്നതിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. വോട്ട് ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങള്‍, തെരഞ്ഞെടുപ്പ് സംബന്ധമായ ഇ-അനുമതി, ഇ-പരിഹാരം എന്നീ സോഫ്റ്റ് വെയറുകളും വോട്ട് വണ്ടിയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വോട്ട് വണ്ടി ചെര്‍ക്കള, ബോവിക്കാനം, മുളേളരിയ, ബദിയടുക്ക, സീതാംഗോളി, ഉപ്പള, കുമ്പള എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം കാസര്‍കോട് സമാപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad