Type Here to Get Search Results !

Bottom Ad

ഖാസി കേസ്: പുനരന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ത്വരിതപ്പെടുത്തണം


ദേളി (www.evisionnews.in): പ്രമുഖ മതപണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച് സി.ബി.ഐ പുനരന്വേഷണം നടത്തണമെന്ന് സി.ജെ.എം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ പ്രത്യേക ടീമിനെ കൊണ്ട് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിപ്പിക്കണമെന്ന് സി.എം ഉസ്താദ് സെന്റര്‍ ദേളി നേതൃ യോഗം ആവശ്യപ്പെട്ടു. 

ശാസ്ത്രീയവും ആധുനിക രീതിയിലുള്ള അന്വേഷണത്തെ സമൂഹം പ്രതീക്ഷിക്കുന്നു. കോടതില്‍ തികഞ്ഞ വിശ്വസ്തത പുലര്‍ത്തുന്ന സമൂഹത്തിന് മരണത്തിന് പിന്നിലെ നിജസ്ഥിതി അറിയാനുള്ള ജിജ്ഞാസ ഉള്ളതായും യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ യു.എം അഹ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ഡി.എം ഫൈസല്‍, സലീം ദേളി, ഡി.എം അഷ്‌റഫ്, സാലിം ദേളി, അനീസ് ദേളി, യു.ബി അബ്ദുല്ലക്കുഞ്ഞി, മഹമൂദ് ദേളി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad