Type Here to Get Search Results !

Bottom Ad

വിവരാവകാശ പ്രവര്‍ത്തകന്റെ കൊല: നരേഷ് ഷേണായിക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു


മംഗളൂരു (www.evisionnews.in): വിവരാവകാശ പ്രവര്‍ത്തകന്‍ കൊടിയല്‍ ബയലിലെ വിനായക് പാണ്ഡുരംഗ ബാലിഗ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ യുവ ബ്രിഗേഡ് നേതാവ് നരേഷ് ഷേണായിക്കെതിരെ പോലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ നരേഷിന് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ, നരേഷ് രാജ്യം വിടാന്‍ ശ്രമിക്കുന്നതായും സൂചനകള്‍ പുറത്തു വന്നതോടെയാണ് പോലീസ് കമ്മിഷണര്‍ എം. ചന്ദ്രശേഖര്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് 21നാണ് പ്രഭാത സവാരിക്കിറങ്ങിയ വിനായക് ബാലിഗയെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ നേരത്തെ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോഴാണു നരേഷിന്റെ പങ്കിനെ കുറിച്ചു സൂചന ലഭിച്ചത്. അന്വേഷണത്തില്‍ വിനായക് കൊല്ലപ്പെട്ട ദിവസം തന്നെ നരേഷ് ഒളിവില്‍ പോയതായി വ്യക്തമായിരുന്നു. മംഗളൂരു കാര്‍ സ്ട്രീറ്റിലുള്ള പ്രമുഖ ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടു വരാന്‍ വിനായക് നടത്തിയ ശ്രമമാണു കൊലപാതകത്തിനു പിന്നിലെന്നാണു പോലീസ് സംശയിക്കുന്നത്.

keywords: murder-case-notice


Tags

Post a Comment

0 Comments

Top Post Ad

Below Post Ad