മംഗളൂരു (www.evisionnews.in): തുടര്‍ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളും ഇതേതുടര്‍ന്നുണ്ടാകുന്ന മരണങ്ങളും തടയാന്‍ ജില്ലയില്‍ നടപടി ശക്തമാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായാണു നടപടി ത്വരിതപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 5,687 പേര്‍ക്കെതിരെയും കഴിഞ്ഞ മാസം നടപടിയെടുത്തു. 5,98,400 രൂപയാണ് ഈ ഇനത്തില്‍ പിഴയായി ഈടാക്കിയത്. കൂടാതെ ഈ വര്‍ഷം മാര്‍ച്ച് 28 വരെ ജില്ലയില്‍ 18 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായും ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. എസ്.ഡി. ശരണപ്പ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 86 പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചവരുടെ ലൈസന്‍സുകളാണു സസ്‌പെന്‍ഡ് ചെയ്തത്.
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്ന മുഴുവന്‍ പേരുടെയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്ന കാര്യം ആലോചനയിലുണ്ട്. ഒരു തവണ ലൈസന്‍സ് സസ്‌പെന്റ് ചെയ്യപ്പെട്ടയാള്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും എസ്.പി അറിയിച്ചു.
Post a Comment
0 Comments