തൃശൂര്‍ (www.evisionnews.in): തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകളില്‍ ചിലതിന് പരിക്കും രോഗബാധയും ഉണ്ടായിരുന്നെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് കണ്ടെത്തി. എന്നാല്‍ ആനകളുടെ മുറിവ് ദൃശ്യമാകാതിരിക്കുന്നതിനായി ഇതിനുമേല്‍ ആനപാപ്പാന്മാര്‍ കറുത്ത ചായം പൂശിയാണ് എഴുന്നള്ളിച്ചതെന്നാണ് ബോര്‍ഡിന്റെ മറ്റൊരു കണ്ടെത്തല്‍. മൃഗസംരക്ഷണ ബോര്‍ഡിനെ ഉദ്ദരിച്ച് രാജ്യത്തെ പ്രമുഖ ചാനലായ എന്‍.ഡി.ടി.വിയാണ് മൃഗപീഡനം ചിത്രസഹിതം പുറത്തു ചെയ്തത്.
'ആനകളെ പരിശോധിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്നും ബോര്‍ഡിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റുചില പരിശോധിച്ചതാണെന്നു പറഞ്ഞ് ഞങ്ങളെ തടഞ്ഞുവെച്ചു. ഇത്തരം സാഹചര്യങ്ങളില്‍ മൃഗങ്ങളെ പരിശോധിക്കാന്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം ഞങ്ങള്‍ക്ക് അധികാരമുണ്ട്. കഴിഞ്ഞവര്‍ഷവും നിരവധി ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.' മൃഗസംരക്ഷണ ബോര്‍ഡിലെ ഒരംഗം പറയുന്നു. ആനകളില്‍ നിന്നും അധികം അകലെയല്ലാതെ ചെണ്ട വാദ്യമുണ്ടായിരുന്നു. ഉയര്‍ന്ന ചൂടും ഈ ശബ്ദങ്ങളും ഉള്ള അന്തരീക്ഷത്തില്‍ ആനകളെ ഇത്തരത്തില്‍ എഴുന്നള്ളിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ബോര്‍ഡംഗം പറഞ്ഞു.

Post a Comment
0 Comments