Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ കാറിടിച്ച് റോഡിലേക്ക് വീണ യുവാവിനെ മറ്റൊരു കാറിടിച്ച് ഗുരുതരം


കുമ്പള:(www.evisionews.in) സ്‌കൂട്ടറില്‍ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന് മറ്റൊരു കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. അംഗഡിമുഗറിലെ രാജേഷി(32)നാണ് സാരമായി പരിക്കേറ്റത്. യുവാവിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച കുമ്പള-ബദിയടുക്ക റോഡിലാണ് സംഭവം. രാജേഷ് സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. 
റോഡില്‍ തെറിച്ച് വീണ രാജേഷിന്റെ ദേഹത്ത് കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് കുടുങ്ങിക്കിടന്ന രാജേഷിനെ പത്ത് മീറ്ററോളം വലിച്ചു കൊണ്ടു പോയ ശേഷമാണ് കാര്‍ നിന്നത്. സാരമായി പരിക്കേറ്റ രാജേഷിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


keyword-kumbala-accdnt

Post a Comment

0 Comments

Top Post Ad

Below Post Ad