കാസര്‍കോട് (www.evisionnews.in): ബിജെപി മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശതന്ത്രിയും ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രവീശതന്ത്രി വരണാധികാരിയായ പി ഷാജിക്ക് മുമ്പാകെയും കെ സുരേന്ദ്രന്‍ സി. ജയനു മുമ്പാകെയുമാണ് പത്രികകള്‍ സമര്‍പ്പിച്ചത്.
ഗവ കോളജ് പരിസരത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥികള്‍ കലക്ട്രേറ്റിലെത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, കെ സഞ്ജീവ ഷെട്ടി, അഡ്വ കരുണാകരന്‍ നമ്പ്യാര്‍, എ.എന്‍ അശോക് കുമാര്‍, പി രമേശന്‍, സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി, കെ സുരേഷ് കുമാര്‍ ഷെട്ടി എന്നീ നേതാക്കളും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments