Type Here to Get Search Results !

Bottom Ad

എട്ട് നാമനിര്‍ദ്ദേശ പത്രികകള്‍ കൂടി

കാസര്‍കോട്. (www.evisionnews.in)നിയമസഭാ പൊതുതെരഞ്ഞെടുപ്പ് 2016 ന്റെ ഭാഗമായി എട്ട് നാമനിര്‍ദ്ദേശ പത്രികകള്‍കൂടി സമര്‍പ്പിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി കെ സുരേന്ദ്രന്‍ മൂന്നു സെറ്റും പി സുരേഷ് കുമാര്‍ ഷെട്ടി ഒരു സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി ജയന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. കാസര്‍കോട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളായ രവി തന്ത്രി മൂന്ന് സെറ്റ് പത്രികയും എ സി അശോക് കുമാര്‍ ഒരു സെറ്റ് പത്രികയും, ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാനാര്‍ത്ഥി ഫക്രുദ്ദീന്‍ കെ എസ് ഒരു സെറ്റ് പത്രികയും സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി മുമ്പാകെയാണ് പത്രിക നല്‍കിയത്. 

ഉദുമ മണ്ഡലത്തില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി മുഹമ്മദ് കുഞ്ഞി എ നാമനിര്‍ദ്ദേശ പത്രിക നല്‍കി. വരണാധികാരിയായ ഡപ്യൂട്ടി കളക്ടര്‍ (എല്‍ എ )ബി അബ്ദുള്‍നാസര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്.കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ത്ഥി എം ഹസൈനാര്‍ വരണാധികാരിയായ സബ് കളക്ടര്‍ മൃണ്‍മയി ജോഷി മുമ്പാകെ പത്രിക സമര്‍പ്പിച്ചു.. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായ എം വി ഷൗക്കത്തലി വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ ഇ ജെ ഗ്രേസി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ഈമാസം 22ന് പത്രിക സമര്‍പ്പണം ആരംഭിച്ചതുമുതല്‍ ജില്ലയില്‍ ഇതുവരെ 21 പേരാണ് പത്രിക നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad