Type Here to Get Search Results !

Bottom Ad

ആഹ്ലാദപ്രകടനത്തിന് നേരെ അക്രമം: 11 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കുററപത്രം


പരപ്പ: (www.evisionnews.in) യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ അക്രമം നടത്തുകയും യു.ഡി.എഫ് പ്രവര്‍ത്തകയായ വീട്ടമ്മയെ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്തുവെന്ന കേസില്‍ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ ഏഴിന് വൈകുന്നേരം ഫലപ്രഖ്യാപനത്തിന് ശേഷം കിനാനൂര്‍കരിന്തളം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ലിസി വര്‍ക്കിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പരപ്പ കോളംകുളം റോഡിലൂടെ നീങ്ങുകയായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിച്ചെത്തി അക്രമം നടത്തുകയും യു.ഡി.എഫ് പ്രവര്‍ ത്തകയായ പെരിയങ്ങാനത്തെ കണ്ണന്‍നായരുടെ ഭാര്യ കാര്‍ത്ത്യായനിയെ മര്‍ദ്ദിക്കു കയും ബ്ലൗസ് വലിച്ചുകീറി അപമാനിക്കുകയും വധഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തതിന് സി പി എം പ്രവര്‍ത്തകരായ കോ ളംകുളത്തെ ദാമോദരന്റെ മക ന്‍ എ.സി പ്രസാദ്, പരേതനാ യ കൃഷ്ണന്റെ മകന്‍ എം.ഹ രി (42), കുഞ്ഞിരാമന്റെ മകന്‍ സി.കെ ജയചന്ദ്രന്‍ (27), ത മ്പാന്റെ മകന്‍ മാധവന്‍ എന്ന മജീദ് (36), കുഞ്ഞപ്പന്റെ മകന്‍ ഷാജു പക്വാല (42), കെ. എം രാമചന്ദ്രന്റെ മകന്‍ ധനേഷ് (26), പരപ്പ കാരാട്ടെ കുഞ്ഞിരാമന്റെ മകന്‍ ഗിരീഷ് (34), പെരിയങ്ങാനം കൂടോലി ലെ നരേന്ദ്രന്റെ മകന്‍ കമല്‍ രാജ് (33), കോളംകുളത്തെ ജോസഫിന്റെ മകന്‍ തോമസ് (28), കൂടോലിലെ മോഹനന്റെ മകന്‍ സുമേഷ് (30), ഭാസ്‌ക്കരന്റെ മകന്‍ അഭിലാഷ് (30), എന്നിവര്‍ക്കെതിരെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad