ഉദുമ (www.evisionnews.in): തകര്‍ക്കങ്ങള്‍ക്കിടയിലും ഇടതു വലതു മുന്നണികള്‍ സ്ഥാനാര്‍ത്ഥികള്‍ പര്യടനം തുടങ്ങിയെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പോലും പൂര്‍ത്തിയാകാത്തത് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരെ നിരാശയിലാക്കി. ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി. നായിക്, സഹകാര്‍ഭാരതി നേതാവ് എം. കരുണാകരന്‍ നമ്പ്യാര്‍ എന്നിവരുടെ പേരുകളാണ് ഇതിനകം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. എന്നാല്‍ പൊതുസമ്മതനായ ഒരാളുടെ പേര് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. പൊയ്‌നാച്ചിയില്‍ തൈരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സ്ഥാനാര്‍ത്ഥിനി നിര്‍ണയത്തില്‍ നിലവിലുള്ള അവ്യക്തത പ്രവര്‍ത്തകരുടെ ആവേശത്തെ കെടുത്തിക്കളയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
രണ്ട് പതിറ്റാണ്ടുകാലമായി ഇടതിനൊപ്പം നിന്ന ഉദുമ മണ്ഡലം കൈയടക്കാന്‍ യുഡിഎഫ് രംഗത്തിറക്കിയ കെ സുധാകരന്‍ കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തി പര്യടനം തുടങ്ങി. രാവിലെ കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനിലെത്തിയ തങ്ങള്‍ പ്രഖ്യാപത്തിനും ഒരു മുഴം മുമ്പെ ഉയര്‍ത്തിക്കാട്ടിയ തങ്ങളുടെ സ്ഥനാര്‍ത്ഥിയെ വളരെ ആവേശത്തോടെയാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാവിലെ പാലക്കുന്ന് ക്ഷേത്രത്തിലും തുടര്‍ന്ന് കോട്ടിക്കുളം ജുമാമസ്ജിദിലും സന്ദര്‍ശനം നടത്തിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ നേരില്‍കണ്ടു. ആദ്യ ദിവസത്തെ പര്യടനം രാത്രി ഏറെ വൈകുംവരെ നീണ്ടുനിന്നു. നാളെ മുതല്‍ കോണ്‍ഗ്രസ് മണ്ഡലം യോഗങ്ങളും നടക്കും. എല്‍.ഡി.എഫിലെ കെ. കുഞ്ഞിരാമന്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രധാനവ്യക്തികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.
ഉദുമ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ അഞ്ചു പഞ്ചായത്തുകളിലും ബിജെപിക്ക് അംഗങ്ങളുണ്ട്. മുന്നണി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പോലും വൈകുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
Keywords: Kasaragod-election
Post a Comment
0 Comments