Type Here to Get Search Results !

Bottom Ad

ബൈക്കിലെത്തിയവര്‍ യുവതിയുടെ മാലപൊട്ടിച്ചു


കാസര്‍കോട് (www.evisionnews.in): ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞു. അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ചെടേക്കാല്‍ അര്‍ബന്‍ ബാങ്കിലെ പ്യൂണ്‍ നമിത (34)യുടെ നാലരപവന്‍ മാലയാണ് കവര്‍ന്നത്. കളനാട് തൊട്ടിയില്‍ ഹൗസിലെ ദിവാകരന്റെ ഭാര്യയാണ് നമിത. സ്‌കൗട്ട് ഭവന് പിറകിലുള്ള തറവാട് വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. നമിതയുടെ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad