Type Here to Get Search Results !

Bottom Ad

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി തകര്‍ന്നു


ഉള്ളാള്‍ (www.evisionnews.in); ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും തകര്‍ന്നു. കിന്യയിലെ ഗണേഷ് ഷെട്ടിയുടെ വീടാണ് തകര്‍ന്നത്. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. സ്‌ഫോടന ശബ്ദം കേട്ട അയല്‍വാസികള്‍ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഗണേഷും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. വീട്ടിലേക്ക് നേരിട്ട് റോഡില്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സിന് വീട്ടിലെത്താനായില്ല. സ്വര്‍ണാഭരണങ്ങളും പണവും വീട്ടുപകരണങ്ങളും അടക്കയും കത്തിച്ചാമ്പലായി. ദുരന്തത്തിനിരയായ ഗണേഷ് ഷെട്ടിക്ക് ഗ്രാമപഞ്ചായത്തും സമുദായ സംഘടനയും സഹായം വാഗ്ദാനം ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad