പൊയ്‌നാച്ചി (www.evisionnews.in): ശനിയാഴ്ച രാത്രി പൊയ്‌നാച്ചി പെട്രോള്‍ പമ്പിലന് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലറും. തെരുവത്ത് വാര്‍ഡ് കൗണ്‍സിലര്‍ മുസ്ലിം ലീഗിലെ വിശ്വനാഥനെ (34)യാണ് ഗുരുതമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാത്രി 12മണിയോടെയുണ്ടായ അപകടത്തില്‍ തൃക്കരിപ്പൂരിലെ അജിത്ത് (28), പള്ളിക്കരയിലെ ശരത്(20) എന്നിവര് മരിച്ചിരുന്നു. ഇരുവാഹനത്തിലുമുണ്ടായ 17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ മംഗളൂരുവിലെയും ബാക്കിയുള്ളവരെ കാസര്‍കോട്ടെയും വിവിധ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ട്രാവലറില്‍ 11 പേരും ലോറിയില്‍ എട്ടു പേരുമാണ് ഉണ്ടായിരുന്നത്.
ബോവിക്കാനത്ത് നിന്ന് പള്ളിക്കരയിലേക്ക് പോവുകയായിരുന്ന ലോറിയും മംഗളൂരുവില്‍ നിന്ന് വരികയായിരുന്ന വിനോദയാത്രാ സംഘം സഞ്ചരിക്കുകയായിരുന്ന ട്രാവലറുമാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ എസ്.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു വാഹനങ്ങളുടെയും മുന്‍വശം പര്‍ണമായി തകര്‍ന്നിട്ടുണ്ട്.
Keywords: Kasaragod-news-accident-poinachi

Post a Comment
0 Comments