Type Here to Get Search Results !

Bottom Ad

സ്‌നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി നിശ്ചലമായി


ചെറുവത്തൂര്‍: (www.evisionnews.in) സംസ്ഥാനത്ത് തന്നെ മാതൃകയായിരുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി നിശ്ചലമായി. ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരുക്കിയ പദ്ധതിയുടെ ആംബുലന്‍സും കട്ടപ്പുറത്തായി.  2011-12 കാലയളവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് ഗ്രാമങ്ങളിലെ നിര്‍ധനരായ രോഗികളെ വീടുകളില്‍ ചെന്ന്   ചികിത്സിക്കുന്നതിനായി സ്‌നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി പദ്ധതി നടപ്പിലാക്കിയത്. 

ഡോ. സുരേന്ദ്രനും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫുമടക്കമുള്ള ജീവനക്കാര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയായ ആറ് പഞ്ചായത്തുകളിലും ചെന്ന് ആതുര ചികിത്സ രംഗത്ത്  ഇടപെടലുകള്‍ നടത്തിയിരുന്നത് സംസ്ഥാനത്തിന് തന്നെ മാതൃകയായിട്ടാണ് അന്ന് വിലയിരുത്തപ്പെട്ടിരുന്നത്. പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ  പദ്ധതി നിശ്ചലമായെന്ന ആരോപണമുയര്‍ന്നത്. 

നാട്ടിമ്പുറങ്ങളിലെ സാധാരണക്കാരായ വൃദ്ധരായ രോഗികള്‍ക്ക് അവരവരുടെ താമസ സ്ഥലത്ത് മരുന്നും ചികിത്സയും നല്‍കിയിരുന്ന പദ്ധതി  നിര്‍ത്തലാക്കിയ അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്ന നിലപാട് തിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

keywords: hospital-to-poor-nileshwar-no-move

Post a Comment

0 Comments

Top Post Ad

Below Post Ad