Type Here to Get Search Results !

Bottom Ad

ഉദുമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായുളള വാര്‍ത്ത അടിസ്ഥാന രഹിതം


ഉദുമ: (www.evisionnews.in) ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും പഞ്ചായത്ത് ലീഗ് കമ്മിറ്റിക്കെതിരായും ഒരു സായാഹന പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും പത്രത്തിന്റെ ഭാവനാ സൃഷടിയുമാണന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. 27 വര്‍ഷത്തെ ഇടതു ഭരണത്തെ തുടച്ചു നീക്കി യു.ഡി.എഫ് അധികാരത്തിലേറിയപ്പോഴുണ്ടായ ചില കേന്ദ്രങ്ങളുടെ ഗൂഡാലോചനയാണ് വാര്‍ത്തക്ക് പിന്നില്‍. 

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ പ്രവര്‍ത്തനത്തില്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റിക്ക് യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും ചില തല്‍പര കക്ഷികളുടെ ഗൂഢനീക്കമാണ് വാര്‍ത്തക്ക് പിന്നിലെന്നും നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വില കുറഞ്ഞ ഇത്തരം ആരോപണങ്ങളെയും വാര്‍ത്തകളെയും ലീഗ് അവജ്ഞയോടെ തള്ളുന്നുമെന്നും ആരോപണങ്ങളെ പഞ്ചായത്ത് ലീഗ് കമ്മിറ്റി ഒറ്റക്കെട്ടായി നേരിടുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

keywords: uduma-grama-panchayath-president-league-president

Post a Comment

0 Comments

Top Post Ad

Below Post Ad