Type Here to Get Search Results !

Bottom Ad

ചാല മഖാം ഉറൂസിന് തുടക്കം കുറിച്ചു.


കാസര്‍കോട്: (www.evisionnews.in) ചാല വലിയുള്ളാഹി അസ്സയ്യിദ് അഹമ്മദ് ഹാദി തങ്ങളുടെ പേരില്‍ വര്‍ഷം തോറും നടത്തിവരുന്ന ഉറൂസ് മാര്‍ച്ച് മൂ്ന്ന് ഞായറാഴ്ച മുതല്‍ പത്തു വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സയ്യിദ് എസ്. കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. രാത്രി ഏഴ് മണിക്ക് മതപ്രഭാഷണം സയ്യിദ് എന്‍.പി.എം ഫസല്‍ കോയമ്മതങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖത്തീബ് എന്‍ അഹമ്മദ് ദാരിമി അധ്യക്ഷത വഹിക്കും. അബ്ദുല്‍ അസീസ് ദാരിമി പൊന്മള മുഖ്യപ്രഭാഷണം നടത്തും. 

തുടര്‍ന്നുള്ള രാത്രികളില്‍ സയ്യിദ് ഹസ്ബുള്ള ബാഫഖി തങ്ങള്‍, റാഫിഅ് അഹ്്‌സനി കാന്തപുരം, ഹാഫിള് മാഹിന്‍ മന്നാനി തിരുവനന്തപുരം, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, സുബൈര്‍ ദാരിമി പൈക്ക, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ അബൂ ഹന്നത്ത് കുഞ്ഞിമുഹമ്മദ് മൗലവി, സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, പ്രൊഫ കെ ആലിക്കുട്ടി മുസ്്ലിയാര്‍, സയ്യിദ് കെ.എസ് അലിതങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. 10ന് രണ്ടു മണിക്ക് മൗലീദ് പാരായണത്തിന് ശേഷം അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.പത്രസമ്മേളനത്തില്‍ ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, എസ്. കുഞ്ഞിക്കോയ തങ്ങള്‍, സി.എ അബ്ദുല്ലക്കുഞ്ഞി, മമ്മുചാല, സി.എം മുഹമ്മദ്, സി.യു അനസ് സംബന്ധിച്ചു.

keywords: chala-maqam-uroos-starts

Post a Comment

0 Comments

Top Post Ad

Below Post Ad