Type Here to Get Search Results !

Bottom Ad

പശ്ചിമബംഗാളും അസമും നാളെ ബൂത്തിലേക്ക്

അസം (www.evisionnews.in): പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബംഗാളിലെ ജംഗിള്‍ മഹല്‍ ആദിവാസി മേഖലയിലുള്‍പ്പെട്ട 18 മണ്ഡലങ്ങളും അസമിലെ 65 മണ്ഡലങ്ങളുമാണ് തിങ്കളാഴ്ച ജനവിധിയെഴുതുക. പശ്ചിമബംഗാളിലെ പുരുളിയ, ഭാംഗുര, വെസ്റ്റ് മിദ്‌നാപൂര്‍ എന്നീ ജില്ലകളിലായി 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ആദിവാസിവോട്ടുകള്‍ നിര്‍ണായകമാകുന്ന ജംഗിള്‍ മഹല്‍ മേഖലയില്‍ മാവോയിസ്റ്റുകളുടെ സ്വാധീനം പ്രകടമാണ്. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സര്‍ബാനന്ദ സോനോവാള്‍ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. 

പശ്ചിമബംഗാളിലെ പുരുളിയ, ഭാംഗുര, വെസ്റ്റ് മിദ്‌നാപൂര്‍ എന്നീ ജില്ലകളിലായി 18 മണ്ഡലങ്ങളിലാണ് പശ്ചിമബംഗാളില്‍ ആദ്യഘട്ടവോട്ടെടുപ്പ്. ആദിവാസിവോട്ടുകള്‍ നിര്‍ണായകമാകുന്നജംഗിള്‍ മഹല്‍ മേഖലയില്‍ മാവോയിസ്റ്റുകളുടെ സ്വാധീനം പ്രകടമാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്ന ജംഗിള്‍മഹലില്‍ നിന്ന് തൃണമൂല്‍ സീറ്റുകള്‍ പിടിച്ചെടുത്തതും ഇതേ മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടിത്തന്നെയായിരുന്നു. ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇത്തവണ പിന്നോക്കമേഖലയിലേയ്ക്ക് പ്രചാരണം നടത്താനെത്തിയത്. ജംഗിള്‍ മഹലില്‍ സമാധാനം പുനഃസ്ഥാപിച്ചതുള്‍പ്പടെയുളള വികസനപ്രവര്‍ത്തനങ്ങളായിരുന്നു മമതയുടെ പ്രചാരണായുധം. 

എന്നാല്‍ മമതയുടെ ഹെലികോപ്റ്റര്‍ പ്രചാരണധൂര്‍ത്തുള്‍പ്പടെ ചൂണ്ടിക്കാട്ടി ഈ സീറ്റുകള്‍ തിരികെപ്പിടിക്കാനുളള ശ്രമത്തിലാണ് സിപിഎം കോണ്‍ഗ്രസ് സഖ്യം. തൃണമൂല്‍ ഭരണത്തിലെ വ്യാപകമായ അഴിമതി, ഇതിനു പിന്‍ബലമായി നാരദാന്യൂസ് പോര്‍ട്ടല്‍ പുറത്തുവിട്ട തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങുന്ന ഒളിക്യാമറാദൃശ്യങ്ങള്‍, രണ്ടുദിവസം മുമ്പ് കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നത് എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളുണ്ട് സിപിഎമ്മിന് ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കാന്‍. 

അപ്പര്‍ അസമിലെ 65 മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്തുക. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനോവാള്‍ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. ബംഗ്ലാദേശില്‍ നിന്നുളള അനധികൃത കുടിയേറ്റം തന്നെയാണ് അസം തെരഞ്ഞെടുപ്പിലെ പ്രധാനചര്‍ച്ചാവിഷയം. 800 ലധികം തേയിലത്തോട്ടങ്ങളിലെ രണ്ടുലക്ഷത്തിലധികം വരുന്ന തേയിലത്തൊഴിലാളികളുടെ വോട്ട് പിടിയ്ക്കാന്‍ ആസാം ചായ വിറ്റതിന്റെ കഥയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പ്രചാരണത്തിനെത്തിയതിന്റെ ഫലമുണ്ടാകുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങള്‍. 126 ല്‍ 78 സീറ്റുകള്‍ ബിജെപി അസം ഗണപരിഷദ് സഖ്യം പിടിയ്ക്കുമെന്ന് എബിപി ന്യൂസ് സര്‍വേ പ്രവചിക്കുന്നു. പശ്ചിമബംഗാളിലാകട്ടെ മമതാ ബാനര്‍ജി വിജയിക്കുമെങ്കിലും സിപിഎം കോണ്‍ഗ്രസ് സഖ്യം നൂറിലേറെ സീറ്റ് നേടി മുന്നേറ്റമുണ്ടാക്കുമെന്നാണ് സര്‍വേ ഫലങ്ങളുടെ വിലയിരുത്തല്‍.


Keywords: National-news-asam-bangal-booth
Tags

Post a Comment

0 Comments

Top Post Ad

Below Post Ad