Type Here to Get Search Results !

Bottom Ad

മണ്ണെണ്ണ അകത്തുചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍


ബദിയഡുക്ക: (www.evisionnews.in) യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.  കര്‍ണാടക പാണാജെ എംപ്പക്കലിലെ കുഞ്ഞിപ്പയുടെ മകള്‍ സുബൈദ(33) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുണ്ട്യത്തടുക്ക പള്ളം ഗുണാജെയിലെ അബ്ദുല്‍ റഹ്മാനെ(45)യാണ് ബദിയഡുക്ക പോലീസ് അറസ്റ്റുചെയ്തത്. 

സ്ത്രീധനമാവശ്യപ്പെട്ട് അബ്ദുല്‍ റഹ്മാനും രണ്ടുബന്ധുക്കളും സുബൈദയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ റഹ്മാനെ അറസ്റ്റുചെയ്തത്. 

മണ്ണെണ്ണ അകത്തുചെന്നാണ് സുബൈദ മരിച്ചത്. മാര്‍ച്ച് 16 നാണ് സുബൈദയെ മണ്ണെണ്ണ അകത്തുചെന്ന നിലയില്‍ വീടിനകത്ത് അസ്വസ്ഥ നിലയില്‍ കണ്ടത്. തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 29ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. 

keywords: badiadka-women-death-husband-arrested

Post a Comment

0 Comments

Top Post Ad

Below Post Ad