Type Here to Get Search Results !

Bottom Ad

സി.പി.എം നേതാവിന്റെ കാറിടിച്ച് തെയ്യം കലാകാരന്‍ മരിച്ചു


പൊയ്‌നാച്ചി (www.evisionnews.in): സിപിഎം നേതാവിന്റെ കാറിടിച്ച് തെയ്യം കലാകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. തളിപ്പറമ്പ് മുറിയാതോടിലെ വി.സി പ്രഭാകരന്‍ (60) ആണ് മരിച്ചത്. ഭരതന്‍ പണിക്കര്‍ക്കാണ് (50) പരിക്കേറ്റത്. ഇയാളെ സ്‌കാനിംഗിന് വിധേയമാക്കി. പൊയ്‌നാച്ചി പറമ്പില്‍ ബുധനാഴ്ച രാവിലെ എട്ടരമണിയോടെയാണ് സംഭവം. 

റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് അപകടം. കൊളത്തൂരിലെ സിപിഎം നേതാവ് അമ്പുമാസ്റ്ററുടെ കാറാണ് അപകടത്തില്‍പെട്ടത്. അമ്പുമാസ്റ്ററുടെ മകനാണ് കാറോടിച്ചത്. മൃതദേഹം ചെങ്കള നായനാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad