Type Here to Get Search Results !

Bottom Ad

12 വയസുകാരനെ സഹപാഠികളുടെ മുമ്പില്‍ വെച്ച് ഭീകരനെന്ന് വിളിച്ചു: അധ്യാപികയെ പിരിച്ചുവിട്ടു


ഹുസ്റ്റണ്‍ (www.evisionnews.in): 12 വയസുകാരനെ സഹപാഠികളുടെ മുമ്പില്‍ വെച്ച് ഭീകരനെന്ന് വിളിച്ചധിക്ഷേപിച്ചതായി ആരോപണം. ഫസ്റ്റ് കോളനി മിഡില്‍ സ്‌കൂളില്‍ ഏഴാം ഗ്രേഡ് വിദ്യാര്‍ത്ഥി വലീദ് അബുഷാബാനാണ് ആരോപണവുമായി രംഗത്തുവന്നത്. അധ്യാപിക 'ഭീകരന്‍' എന്നു വിളിച്ചതിനെ തുടര്‍ന്ന് ബോംബിന്റെയും മറ്റും കഥകള്‍ പറഞ്ഞ് മറ്റുകുട്ടികളും തന്നെ പരിഹസിച്ചതായി വലീദ് ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ അധികൃതര്‍ അന്വേഷണത്തിനു ഉത്തരവിട്ടു.

'ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം' എന്ന ചിത്രം കണ്ടുകൊണ്ടിരിക്കെ ക്ലാസില്‍ വെച്ചാണ് അധ്യാപിക ഇങ്ങനെ വിളിച്ചത്. 'ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സിനിമ കണ്ട് ഞാന്‍ ചിരിക്കുമ്പോള്‍ അധ്യാപിക പറഞ്ഞു. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഞാന്‍ ചിരിക്കില്ലെന്ന്. അതെന്താണെന്നു ഞാന്‍ ചോദിച്ചു. കാരണം നിങ്ങള്‍ ഭീകരവാദിയാണെന്നാണ് ഞങ്ങള്‍ എല്ലാം കരുതുന്നത് എന്ന് അവര്‍ പറഞ്ഞു.' വലീദ് പറയുന്നു.

ഈ പരാമര്‍ശത്തിനു പിന്നാലെ മറ്റു വിദ്യാര്‍ത്ഥികള്‍ കളിയാക്കാന്‍ തുടങ്ങിയതായും ബോംബ് എന്നു വിളിച്ചതായി വലീദ് പറയുന്നു. വലീദിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയെ ഉടന്‍ തന്നെ ക്ലാസ് റൂമില്‍ നിന്നും മാറ്റി. 'എന്റെ മകന്‍ മുസ്ലീം ആണെന്ന ഒറ്റക്കാരണം കൊണ്ട് അവന്‍ ഭീകരവാദിയാണെന്ന അര്‍ത്ഥമില്ല. മറ്റുള്ളവരെപ്പോലെ അവനും അമേരിക്കക്കാരനാണ്. ജനിച്ചത് ഇവിടെയാണ്. ഒരു അമേരിക്കന്‍ എന്തായിരിക്കണം എന്ന് അവന് അറിയാം.' വലീദിന്റെ പിതാവ് മലേക് അബുഷാബാന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad