ബേക്കല്‍ (www.evisionnews.in): അത്യുഷ്ണത്തില്‍ ആശ്വാസം തേടി പാര്‍ക്കിലും കടല്‍ തീരത്തുമെത്തിയ ആയിരങ്ങളില്‍ ആഹ്ലാദവും വര്‍ണ്ണക്കാഴ്ചയുമൊരുക്കി പട്ടം പറന്നുയര്‍ന്നു. ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഏപ്രില്‍ 9,10 തീയതികളില്‍ സംഘടിപ്പിക്കുന്ന പട്ടം പറത്തല്‍ മേളയുടെ ഭാഗമായാണ് ഞായറാഴ്ച വൈകിട്ട് പരീക്ഷണ പറത്തല്‍ നടത്തിയത്.
ദേശീയ പതാകയുടെ മൂവര്‍ണ്ണത്തിലുള്ള പട്ടം വാനിലേക്ക് ഉയര്‍ന്നപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പാര്‍ക്കിലെത്തിയ ആയിരങ്ങള്‍ ആഹ്ലാദാരവം മുഴക്കി. വണ്‍ ഇന്ത്യാ കൈറ്റ് ടീം തലവന്‍ അബ്ദുള്ള മാളിയേക്കല്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ഭാരവാഹികളായ ഖാലിദ് പാലക്കി, അന്‍വര്‍ ഹസ്സന്‍, പി.എം നാസര്‍, എം.ബി ഹനീഫ്, സി.പി സുബൈര്‍, ഹാറൂണ്‍ ചിത്താരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വണ്‍ ഇന്ത്യാ കൈറ്റ് ടീം, ബിആര്‍ഡിസി, പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക്, ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ എന്നിവരുടെ സഹകരണത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുന്നത്. പട്ടം പറത്തല്‍ മേളയില്‍ കുട്ടികള്‍ക്കും ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും വെവ്വേറെ പട്ടം പറത്തല്‍ മത്സങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് സ്വര്‍ണ നാണയവുമാണ് സമ്മാനം. മത്സരാര്‍ത്ഥികള്‍ക്ക് പേര് നല്‍കുന്നതിന് 9539526852 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Post a Comment
0 Comments