Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ജലവിതരണം വ്യാപകമാക്കണം: എസ്.കെ.എസ്.എസ്.എഫ്


കാസര്‍കോട് (www.evisionnews.in): കടുത്ത വേനലില്‍ കുടിവെള്ളത്തിനായി വലയുന്ന സഹജീവികള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ശാഖാ, മേഖല, ക്ലസ്റ്റര്‍, മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരും വ്യാപകമായി നേതൃത്വം നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ത്ഥിച്ചു. 

മെയ് മാസത്തില്‍ ലഹരിക്കെതിരെ കാമ്പയിനും ജൂണ്‍ ഒന്നു മുതല്‍ ഏഴുവരെ പരിസ്ഥിതി പ്രചാരണവാരവും ജൂണ്‍ -ജുലൈ മാസങ്ങളില്‍ റമദാന്‍ കാമ്പയിനും സംഘടിപ്പിക്കും. അപ്ഡേറ്റ് രണ്ടാംഘട്ടം മേഖലാതലങ്ങളില്‍ മെയ് 25നകം നടത്താനും ജില്ലയിലെ ഉപസമിതി വിഭാഗമായ ത്വലബ, ഇബാദ്, വിഖായ അലേര്‍ട്ട്, കാമ്പസ് വിംഗ്, സഹചാരി, സര്‍ഗലയം, സൈബര്‍സെല്‍, ഓര്‍ഗാനെറ്റ് ട്രന്റ് തുടങ്ങിയ വിംഗിനെ ഉള്‍പ്പെടുത്തി മെയ് ഒമ്പതിന് ചെര്‍ക്കളയില്‍ എംപവര്‍ മീറ്റ് സംഘടിപ്പിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 

ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, അബ്ദുല്‍ സലാംഫൈസി പേരാല്‍, യൂനസ് ഫൈസി പെരുമ്പട്ട, മുഹമ്മദലി കോട്ടപ്പുറം, സിറാജുദ്ദീന്‍ ഖാസിലേന്‍, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹനീഫ് ഹുദവി ദേലംപാടി സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad