ചട്ടഞ്ചാല്‍ (www.evisionnews.in): ഉദുമ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്റെ തെരഞ്ഞെടുപ്പ് പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. തെക്കില്‍ ഫെറി, പള്ളത്തിങ്കാല്‍, പറമ്പ, കുന്നാറ എന്നിവിടങ്ങളില്‍ സ്ഥാപിച്ച കുഞ്ഞിരാമന്റെ പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എല്‍ ഡി എഫ് ശക്തമായി പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് തെക്കില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുഞ്ഞികണ്ണന്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.

Post a Comment
0 Comments