കാസര്‍കോട്: (www.evisionnews.in) ഇരുചക്ര വാഹന ഉടമകള്‍ക്ക് സമ്മാനക്കൂപ്പണുമായി കാസര്‍കോട്ടെ കെഎല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്‌ളബ്.
മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഇരുചക്ര വാഹനം പരിശോധിക്കുമ്പോള്‍ രേഖകള്‍ ശരിയാണെങ്കില്‍ ഉടമക്ക് ക്‌ളബ് മോട്ടോര്‍ വാഹനവകുപ്പിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ പെട്രോള്‍ കൂപ്പണ്‍ നല്‍കും. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ദിവസം നടക്കുന്ന പരിശോധനയ്‌ക്കൊപ്പം കൂപ്പണ്‍ നല്‍കും. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പമ്പില്‍ കൂപ്പണ്‍ നല്‍കിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൌജന്യമായി ലഭിക്കുന്നതാണ് പദ്ധതി. ഇരുചക്ര വാഹനയാത്ര കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേറിട്ട പരിപാടിയുമായി ക്‌ളബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ പരിചരിക്കുന്നതിനായുള്ള ട്രോമാകെയര്‍ പരിശീലനം അടുത്ത മാസം തുടങ്ങാനും ക്‌ളബ് തീരുമാനിച്ചിട്ടുണ്ട്.
Post a Comment
0 Comments