കാസര്‍കോട്: (www.evisionnews.in) കാസർകോട്: ജില്ലയിലെ ജനങ്ങളെ വെല്ലുവിളിച്ച് കെ എസ് ഇ ബി അധികൃതർ കൊടുംവേനലിൽ നടത്തുന്ന ട്രാൻസ്‌ഫോർമർ മാറ്റിവെക്കൽ ജോലി ജനകീയ പ്രതിരോധം തീർത്ത് തടയുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്‌തീൻ കൊല്ലമ്പാടി അറിയിച്ചു. വകുപ്പ് ജനങ്ങളെ പരിഹസിക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കാൻ യൂത്ത് ലീഗിന് കഴിയില്ല. തിങ്കളാഴ്‌ച്ച രാവിലെ വിദ്യാനഗർ സബ്‌സ്റ്റേഷനിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടത്തുന്ന പ്രവർത്തി തടയുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് മൊയ്‌തീൻ കൊല്ലമ്പാടി അറിയിച്ചു.
keyword-yuthlegue-ksd
Post a Comment
0 Comments