തൃക്കരിപ്പൂര്‍ :(www.evisionnews.in) കലയും സംസ്കാരവും വളര്‍ത്തി യുവജനങ്ങള്‍ മാതൃകയാവണമെന്ന് സംസ്ഥാന കരകൌശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.മനുഷ്യ സമൂഹത്തെ തന്നെ സാഹോദര്യം പഠിപ്പിക്കുന്നതിന്ന്‍ കലയും,സംസ്കാരവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉടുമ്പുന്തല വാര്‍ഡ് മുസ്ലിം ലീഗിന്‍റെ കീഴില്‍ ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പുനത്തില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്‍റെ പതിനഞ്ചാം വാര്‍ഷിക ദ്വിദിന ആഘോഷ പരിപാടി പുനത്തില്‍ ഗ്രീന്‍ വില്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖമറുദ്ദീന്‍.ക്ലബ്ബ് രക്ഷാധികാരി വി.ടി ശാഹുല്‍ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി.മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം ചെയ്തു.എന്‍.അബ്ദുള്‍ ലത്തീഫ്,കെ.കണ്ണന്‍,കെ.ബാലന്‍, ക്ലബ്ബ് സെക്രട്ടറി പി.ഷാഹിദ് പ്രസംഗിച്ചു.
ക്ലബ്ബ് വാര്‍ഷികത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച രുചിക്കൂട്ട് പാചക മത്സരം ഏറെ ശ്രദ്ധേയമായി.നിരവധി സ്ത്രീകള്‍ മത്സരത്തില്‍ മാറ്റുരച്ചു.വൈകുന്നേരം ഉടുമ്പുന്തല സെന്‍ട്രലില്‍ നിന്നും ഗ്രീന്‍ വില്ല വരെ സാംസ്കാരിക ഘോഷയാത്ര നടത്തി.സ്കൌട്ട്,ബാന്റ് എന്നിവ മേളക്കൊഴുപ്പേകി.
ക്ലബ്ബ് രക്ഷാധികാരി വി.ടി ശാഹുല്‍ ഹമീദ് ഹാജി,എം.അബ്ദുള്‍ ശുക്കൂര്‍,ക്ലബ്ബ് പ്രസിഡണ്ട് റിയാസ് അഹമ്മദ്,സെക്രട്ടറി സി.ശാഹിര്‍,ട്രഷറര്‍ കെ.പി ആരിഫ്,ഏ.ജി അഷ്‌റഫ്,കെ.പി ഹാരിസ്,എം.ഷമീം,കെ.പി അമീര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന്‍ മജീഷ്യന്‍ രാജീവന്‍ ഒളവറയുടെ മാജിക്ക് ഷോയും നടത്തി.
keyword- mc
Post a Comment
0 Comments