Type Here to Get Search Results !

Bottom Ad

കന്യകയല്ലെന്നാരോപിച്ച് ആദ്യ രാത്രിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു


ജാക്കോബാബാദ് (www.evisionnews.in): കന്യകയല്ലെന്നാരോപിച്ച് വിവാഹ രാത്രിയില്‍ തന്നെ ഭര്‍ത്താവ് ഭാര്യയെ കഴുത്ത്മുറുക്കി കൊലപ്പെടുത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദിലാണ് ഇരുപത്തിയെട്ടുകാരനായ ഖലന്ദര്‍ ബക്ഷ് കോക്കര്‍ എന്ന യുവാവ് വിവാഹ ദിനത്തില്‍ തന്നെ ഖന്‍സാദി ലാഷാരിയെന്ന യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
വളരെ ആഘോഷപൂര്‍വ്വമാണ് ഇവരുടെ കല്ല്യാണം നടന്നത്. ചടങ്ങുകള്‍ കഴിയുന്നതു വരെ യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് വ്യക്തമല്ല. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കോക്കറിനും അയാളുടെ നാലു സഹോദരന്മാര്‍ക്കുമെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.പാകിസ്താന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 302 പ്രകാരം കൊലപാതക കുറ്റ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോക്കറിനു സംശയ രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇത് ഇത്തരമൊരു പ്രശ്നത്തില്‍ കലാശിക്കുമെന്ന് കരുതിയില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന കോക്കറിന്റെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളശെ പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad