Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് സീറ്റുകളില്‍ അന്തിമ തീരുമാനം നാളെ: കാഞ്ഞങ്ങാട്ട് പി.ജി ദേവിന് സാധ്യതയേറുന്നു


കാസര്‍കോട് (www.evisionnews.in): കോണ്‍ഗ്രസിന്റെ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അറിയിച്ചു. ഒഴിച്ചിട്ട സീറ്റുകളിലും കയ്പമംഗലം, ഒറ്റപ്പാലം, ദേവികുളം സീറ്റുകളിലും നാളെ തീരുമാനമാകും. കാഞ്ഞങ്ങാട്ട് ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.ജി ദേവിനെ പരിഗണിക്കാനാണ് സാധ്യത. കല്യാശേരിയില്‍ പി രാമകൃഷ്ണന്‍ മത്സരിച്ചേക്കും. കാഞ്ഞങ്ങാട്ട് ധന്യ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നതിനെ തുടര്‍ന്നാണ് മറ്റൊരാളെ തല്സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നേരത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പിന്റെ പേരും കാഞ്ഞങ്ങാട്ട് ഉയര്‍ന്ന് കേട്ടിരുന്നു.

ആര്‍എസ്പി വേണ്ടെന്ന് വെച്ച കയ്പമംഗലത്തും ഒറ്റപ്പാലത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇനിയും വ്യക്തമായില്ല. കയ്പമംഗലത്തിന് പകരം ആര്‍എസ്പിക്ക് ഏത് സീറ്റ് നല്‍കുമെന്ന കാര്യവും വെല്ലുവിളിയാണ്. അടൂരിലും കുന്ദമംഗലത്തും കൊയിലാണ്ടിയിലും പയ്യന്നൂരിലും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും യുഡിഎഫ് നേതൃത്വത്തിനായിട്ടില്ല. സീറ്റ് ലഭിക്കാത്തത് മൂലം ഇടഞ്ഞ ഐഎന്‍ടിയുസിയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നുണ്ട്. 

അടൂരില്‍ കെ.കെ ഷാജുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സീറ്റിനായി രംഗത്തുണ്ടായിരുന്ന പ്രാദേശിക നേതാക്കളെ അവഗണിച്ച് കെ കെ ഷാജുവിന് സീറ്റ് നല്‍കിയതിലുള്ള അസംതൃപ്തി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു. കുന്ദമംഗലം സീറ്റ് സംബന്ധിച്ച് പ്രാദേശിക മുസ്ലിം ഘടകത്തിന്റെ പ്രതിഷേധം മറികടക്കാന്‍ ഇടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. മുസ്ലിം ലീഗിന്റെ കുന്ദമംഗലം മണ്ഡലം ഭാരവാഹികളുമായാണ് ചര്‍ച്ച നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ചര്‍ച്ചക്ക് ശേഷം തീരുമാനമായി. പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയാല്‍ കൂട്ടരാജിയെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യരായ നിരവധി കോണ്‍ഗ്രസുകാരുണ്ടെന്നും മണ്ഡലം പ്രസിഡന്റ്. സീറ്റ് ആര്‍എസ്പിക്ക് നല്‍കുന്നതിനെതിരെ മണ്ഡലത്തില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം നടക്കുകയാണ്.

Keywords: Kasaragod-news-cong-intuc-election

Post a Comment

0 Comments

Top Post Ad

Below Post Ad