Type Here to Get Search Results !

Bottom Ad

'കാത്തിരുന്ന്, കാത്തിരുന്ന്' മുകുന്ദന്‍ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് മടങ്ങി.


തിരുവനന്തപുരം: (www.evisionnews.in) പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിപി മുകുന്ദന്‍ ബിജെപിയില്‍ തിരിച്ചെത്തിയത് തിങ്കളാഴ്ച്ച രാവിലെ മുതല്‍ ചാനലുകള്‍ ആഘോഷമാക്കിയെങ്കിലും പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ മുകുന്ദനെ സ്വീകരിക്കാന്‍ നേതാക്കളാരും എത്തിയില്ല. ഏതാനും അനുയായികള്‍ക്കൊപ്പെത്തിയ മുകുന്ദന്‍ ഏറെ കാത്തിരുന്ന ശേഷം മ്ലാനതയോടെ ഓഫീസില്‍നിന്ന് പുറത്തുകടന്നു. 
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റുമാരയ വി മുരളീധരന്‍, പികെ കൃഷ്ണദാസ്, മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എന്നിവരെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തലസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ഇവരാരും തന്നെ മുകുന്ദനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാനായി ഓഫീസിലെത്തിയില്ല.  ഓഫീസിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജില്ലാ ഭാരവാഹികള്‍ പോലും അദ്ദേഹത്തെ കാണാന്‍ പോലും വന്നില്ല. ഒരു മണിക്കൂര്‍ നേരം മുകുന്ദന്‍ നേതാക്കളെ കാത്ത് ഓഫീസിലിരി്കകുകയായിരുന്നു. 

മുകുന്ദനെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെതിരെ കടുത്ത നിലപാടാണ് വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇപ്പോഴും തുടരുന്നത്. കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ ഉടന്‍ പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മറ്റുള്ളവരുടെ എതിര്‍പ്പ് മൂലം നടന്നില്ല. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മുകുന്ദന് പാര്‍ട്ടി അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്.

നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായതിനാലാണ് തന്നെ സ്വീകരിക്കാന്‍ എത്താതിരുന്നതെന്ന് മുകുന്ദന്‍ പ്രതികരിച്ചു. അവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. താന്‍ നേരത്തെ പാര്‍ട്ടിയില്‍ എത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവസര വാദ രാഷ്ട്രീയത്തിനല്ല ആദര്‍ശ രാഷ്ട്രീയത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. അതുകൊണ്ടാണ് അകറ്റി നിര്‍ത്തിയ പത്തുവര്‍ഷവും മറ്റ് പാര്‍ട്ടിയിലേക്ക് പോകാതെ കാത്തിരുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു.

keyword- mukundan-bjp

Tags

Post a Comment

0 Comments

Top Post Ad

Below Post Ad