സുള്ള്യ: (www.evisionnews.in) ഗുത്തിഗാറിലെ വീട്ടമ്മ കൊലചെയ്യപ്പെടുന്നതിന് മുമ്പ് ബലാംസംഗത്തിനിരയായതായി പോലീസ് കണ്ടെത്തി. സുബ്രഹ്മണ്യ ക്കു സമീപം ഗുത്തിഗാര്‍ മെട്ടിനടുക്കയിലെ കര്‍ഷകന്‍ ജയരാമയുടെ ഭാര്യ വേദാവതി (45) ശനിയാഴ്ച പട്ടാപ്പകലാണ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. കൊലപാതകികള്‍ വീട് അരിച്ചുപൊറുക്കി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നാണ് രക്ഷപ്പെട്ടത്. നഷ്ടപ്പെട്ട ആഭരണങ്ങളുടെ മൂല്ല്യം കണക്കാക്കിയിട്ടില്ല. കൊലക്ക് ശേഷം മൃതദേഹം പരിശോധിച്ച വിദഗ്ധരടങ്ങിയ പോലീസ് സംഘമാണ് ബലാത്സംഗം സ്ഥിരീകരിച്ചത്. പോലീസിനെ വെട്ടിക്കാന്‍ കരുതലോടെയുള്ള നീക്കങ്ങളാണ് പ്രതികള്‍ നടത്തിയത്. മൃതദേഹത്തിന്‍ സമീപത്തു നിന്ന് രണ്ട് മൂര്‍ച്ചയുള്ള വാളുകള്‍ കണ്ടെത്തി. ചോരപ്പാടുകള്‍ വെള്ളെമൊഴിച്ച് മായ്ച്ചു കളഞ്ഞിരുന്നു. അന്വേഷണത്തിന്ന് പോലീസ് നായയും രംഗത്തുണ്ടായിരുന്നു. ജില്ലാ പോലീസ് ചീഫ് ഡോ. എസ്.ഡി ശരണപ്പ കൊലനടന്ന വീട് സന്ദര്‍ശിച്ചു.
keyword-death-
Post a Comment
0 Comments