കാസര്‍കോട് :(www.evisionnews.in) കേരളത്തില്‍ അഴിമതി ഭരണത്തിന്ന് അന്ത്യം കുറിക്കുമെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ താമര വിരിയുമെന്നും നടന്‍ സുരേഷ് ഗോപി. കാസര്‍കോട്ടും കുമ്പളയിലും എന്‍.ഡി.എ യുടെ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളെ അഭിസംബോധന ചെയ്യുകയായിരുന്നു സൂപ്പര്‍സ്റ്റാര്‍. അഴിമതി മുദ്രയാക്കി ജനങ്ങളുടെ ആത്മാഭിമാനത്തെവെല്ലുവിളിച്ച ഭരണം സംസ്ഥാനത്ത് അവസാനിക്കാന്‍ പോവുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അഴിമതി സര്‍ക്കാരിനെ തുടച്ചുനീക്കാനും കേന്ദ്രത്തിലെ മോഡിസര്‍ക്കാരിന്റെ ശക്തി തെളിയിക്കാനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും കാസര്‍കോട്ട് രവീശ തന്ത്രിയേയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
തുല്യ നീതി ഉറപ്പാക്കാനും അത്തരമൊരു ഭരണം ഉണ്ടാവാനും കേരളാ നിയമസഭയില്‍ ബി ജെ പി യുടെ സാന്നിധ്യം ഉണ്ടാവണമെനന്നും നടന്‍ പറഞ്ഞു. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ സുധാമ ഗോസാട, കര്‍ണ്ണാടക എം.എല്‍.എ സുനില്‍ കുമാര്‍ കാര്‍കാള, സ്ഥാനാര്‍ത്ഥികളായ കെ.സുരേന്ദ്രന്‍, രവീശ തന്ത്രി, കെ.ശ്രീകാന്ത്, പ്രമീള സി.നായക്, കെ.സഞ്ജീവ ഷെട്ടി, പി.രമേഷന്‍, ജി.ചന്ദ്രന്‍, പി.ആര്‍ സുനില്‍, ഗണേഷ് പാറക്കട്ട, ഹരീഷ് നാരമ്പാടി, രാജേഷ് ഷെട്ടി, മാലതി റൈ, ഷൈലജ ഭട്ട്, രാജേഷ് ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു.
keyword-bjp-ksd
Post a Comment
0 Comments