Type Here to Get Search Results !

Bottom Ad

കഞ്ചാവ് സംഘങ്ങളെ പിടിച്ചുകെട്ടണം: എം.എസ്.എഫ്


കാസര്‍കോട് (www.evisionnews.in): ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന കഞ്ചാവ് മാഫിയ സംഘങ്ങളുടെ അക്രമങ്ങളെ പിടിച്ചു നിര്‍ത്താന്‍ പോലീസ് തയാറായില്ലെങ്കല്‍ സമാന്തര പോലീസാകുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ചര്‍ളടുക്കയില്‍ കഞ്ചാവ് മാഫിയാ സംഘത്തിന്റെ അക്രമത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബദിയടുക്ക പഞ്ചായത്ത് എം എസ് എഫ് ട്രഷറര്‍ റിഫായിയെ നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും കുറ്റക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ഇത്തരം അക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad