ന്യൂഡല്‍ഹി: (www.evisionnews.in) ദേശീയപതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. രാജ്യാന്തരയോഗ ദിനത്തിലും യുഎസ് സന്ദര്‍ശിച്ച വേളയിലും പ്രധാനമന്ത്രി ദേശീയപതാകയെ അപമാനിച്ചെന്ന് കാണിച്ചാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസെടുത്തത്.
ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഷിഷ് ശര്‍മ നല്‍കിയ പരാതിയിലാണ് കേസ്. രാജ്യാന്തരയോഗ ദിനത്തില്‍ ദേശീയപതാകയെ പ്രധാനമന്ത്രി തൂവാലയായി ഉപയോഗിച്ചെന്നും യുഎസ് പ്രസിഡന്റിന് സമ്മാനിച്ച ദേശീയപതാകയില്‍ കയ്യൊപ്പിട്ടെന്നുമാണ് പരാതി. 2002ലെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് പ്രകാരം ഇന്ത്യന്‍ ദേശീയ പതാകയില്‍ എന്തെങ്കിലും കുറിക്കുന്നത് പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്.
keywordes; modi-case-flag-humiliation-yoga-day
Post a Comment
0 Comments