Type Here to Get Search Results !

Bottom Ad

ബേക്കല്‍ കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു


ബേക്കല്‍ (www.evisionnews.in): കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പള്ളിക്കര പുതിയ കടപ്പുറത്തെ ബാലനാണ് (53) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. ബേക്കല്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം കടലില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. കടലില്‍ വീണ ബാലനനെയും കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേരെയും മറ്റൊരു തോണിയില്‍ മത്സ്യബന്ധനെത്തിയവര്‍ രക്ഷപ്പെടുത്തി ഉദുമയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ബാലന്‍ മരിക്കുകയായിരുന്നു. 

അമ്പാടിക്കടവന്‍- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: സ്വര്‍ണ. മക്കള്‍: ഷൈജ, ബഭീഷ്മ. സഹോദരങ്ങള്‍: മുത്തോനി ആയത്താര്‍, മണി, ശാന്ത, മാധവി, സരോജിനി, കോമള, ഗീത, ബാബു, പരേതയായ കാര്‍ത്ത്യായനി. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.


Keywords: Kasaragod-news-bekal-fishman

Post a Comment

0 Comments

Top Post Ad

Below Post Ad