മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരം കടമ്പാര്‍ പള്ളത്തെ സഞ്ജീവയുടെ വീടിന്റെ ജനലിളക്കിമാറ്റി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീട്ടില്‍നിന്ന് കണ്ടെത്തിയ മൂന്ന് വിരലടയാളങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
മോഷ്ടാക്കളെ ഭയന്ന് അടുക്കളയില്‍ ഒരു കൊട്ടയിലാക്കി ഒളിപ്പിച്ചുവെച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്. അടുക്കളയില്‍ പഞ്ചസാര സൂക്ഷിച്ച പ്ലാസ്റ്റിക് കൂട് അടക്കം മോഷണ സംഘം തുറന്നുനോക്കിയിട്ടുണ്ട്. അലമാരകളും മേശവലിപ്പും തുറന്ന നിലയിലാണ്.
സമാനരീതിയില്‍ നേരത്തെ ഈ ഭാഗങ്ങളില്‍ നടന്ന മോഷണകേസുകളില്‍ പ്രതിയായവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. വീട്ടുകാരുടെ ബന്ധുവായ യുവാവിനെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തി. കുമ്പള സി.ഐ പി. അബ്ദുല്‍ മുനീര്‍, മഞ്ചേശ്വരം എസ്.ഐ പ്രമോദ് എന്നിവരാണ് കേസന്വേഷിക്കുന്നത്.
keywords: gold-manjeshwar-finger-print-ksj
Post a Comment
0 Comments