മംഗളൂരു: (www.evisionnews.in) മത്സ്യത്തൊഴിലാളിയുടെ മരണം കൊലയാണെന്നും ഘാതകരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹവുമേന്തി ജനക്കൂട്ടം പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ഉള്ളാള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ബുധനാഴ്ചയാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.
മത്സ്യബന്ധനത്തിന് വീട്ടില്‍നിന്നും പുറത്തുപോയ കോടിയിലെ രാജേഷ് കോട്ടിയാന്റെ(42) മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് കടപ്പുറത്തെ വിജനമായ സ്ഥലത്ത് നാട്ടുകാര്‍ കണ്ടത്. രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിന്റെ മുഖം ചതഞ്ഞും തലക്ക് മാരകമായ പരിക്കുമുണ്ടായിരുന്നു.
കടപ്പുറത്തെ മൊഗവീര സമുദായാംഗമാണ് രാജേഷ് കൊടിയാന്‍. മരണം കൊലയാണെന്ന ഉറച്ച വിശ്വാസത്തിലാണ് സമുദായാംഗങ്ങള്‍. പോലീസ് ദുരൂഹമരണത്തെ സ്വാഭാവിക മരണമാക്കി പ്രചരണം അഴിച്ചുവിട്ടതിനെതിരെയാണ് ഉള്ളാള്‍ കടലോരത്ത് പ്രതിഷേധം ആളിക്കത്തിയത്.
keywords: fisherman-death-police-station-demonstration

Post a Comment
0 Comments