കാസര്‍കോട്: (www.evisionnews.in) ക്വലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇസ്ലാമിക് സിവിലേസഷന്‍' എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ മെയ് ആറിന് നടക്കുന്ന ആറാമത് അന്താരാഷ്ട്ര സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ മലയാളി യുവാവ് കാസര്‍കോട് കൊട്ടോടി സ്വദേശി അബ്ദുല്‍ കരീം ഇര്‍ശാദി മലേഷ്യയിലേക്ക് തിരിക്കും. ആദ്യമായാണ് ഒരു മലയാളി യുവാവ് ഈ സെമിനാറില്‍ പ്രബന്ധമവതിപ്പിക്കുന്നതെന്ന റെക്കോര്‍ഡും ഇനി കരീമിന് സ്വന്തം. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ കരീം നിലവില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയും കൂടിയാണ്. 'ഇസ്ലാമും വൈദ്യ ശാസ്ത്രവും' എന്ന വിഷയത്തിലാണ് പേപ്പര്‍ അവതരിപ്പിക്കുന്നത്. കൊട്ടോടിയിലെ പുലിക്കോട് മുഹമ്മദ് ഖദീജ് ദമ്പതികളുടെ മകനാണ് കരീം.
keyword-malessya-karim
Post a Comment
0 Comments