ന്യൂഡല്‍ഹി: (www.evisionnews.in) വധഭീഷണിയെ തുടര്‍ന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ഡല്‍ഹി പൊലീസ് ഇരട്ടിപ്പിച്ചു. ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലാണ് ഇരുവര്‍ക്കുമെതിരായ ഭീഷണി കത്ത് കണ്ടെത്തിയത്. ദേശവിരുദ്ധ വികാരം പ്രചരിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഇരുവരുടെയും തലവെട്ടുമെന്നാണ് കത്തിലെ ഉള്ളടക്കം.
ബസിലെ ഡ്രൈവറാണ് ബാഗ് പൊലീസിനെ ഏല്‍പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിക്കുകയും കത്ത് ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തു.
ജെ.എന്‍.യുവിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന ബസിലാണ് കത്ത് കണ്ടെത്തിയത്. കത്ത് ആരാണ് എഴുതിയതെന്നും എങ്ങനെയാണ് ബസില്‍ എത്തയതെന്നും പരിശോധിക്കുന്നുണ്ട്. ഇന്നലെ നാഗ്പൂരില്‍ ബി.ആര്‍ അംബേദ്കര്‍ ജയന്തി പരിപാടിക്കെത്തിയ കനയ്യ കുമാറിനു നേര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചെരുപ്പേറ് നടത്തിയിരുന്നു.
keyword-kanayya-head
Post a Comment
0 Comments