Type Here to Get Search Results !

Bottom Ad

വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച ലോറി തീവെച്ച് നശിപ്പിച്ചു


കാഞ്ഞങ്ങാട്: (www.evisionnews.in) അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്ഷോപ്പിലേല്‍പിച്ച ലോറി തീവെച്ച് നശിപ്പിച്ചു. പുളിങ്ങോത്തെ പ്രവീണിന്റെ കെ.എല്‍ 60 സി 2212 നമ്പര്‍ ലോറിയാണ് കത്തിച്ചത്. അറ്റകുറ്റപ്പണിക്കായി ലോറി പ്രവീണ്‍ പടന്നക്കാട്ടെ വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിച്ചതായിരുന്നു. വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി വ്യാഴാഴ്ച രാവിലെയാണ് തീവെച്ച് നശിപ്പിച്ചതായി കണ്ടെത്തിയത്.പ്രവീണിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പടന്നക്കാട്ടും പരിസരങ്ങളിലും വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായി മാറുകയാണ്. ഇതിന് മുമ്പ് ഈ ഭാഗത്ത് രണ്ട് ബൈക്കുകളും മറ്റു വാഹനങ്ങളും തീവെച്ച് നശിപ്പിച്ചിരുന്നു.

keywords: lorry-fire-in-workshop

Post a Comment

0 Comments

Top Post Ad

Below Post Ad