ഏത്തടുക്ക: (www.evisionnews.in) കര്‍ണ്ണാടകയില്‍ നിന്നു മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി 30 അടി താഴ്ച്ചയുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞു. തലകീഴായി മറിഞ്ഞ ലോറി മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ ജീവാപായം ഒഴിവായി.ലോറിയില്‍ ഉണ്ടായിരുന്ന കര്‍ണ്ണാടക ബണ്ട്വാള്‍, അളിക്കെയിലെ ജമാലുദ്ദീന്‍(21), അയല്‍വാസി അസീസ് എന്നിവര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടി. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഏത്തടുക്ക, കൊടങ്കിലയിലാണ് അപകടം. കര്‍ണ്ണാടകയില്‍ നിന്നു അനധികൃതമായി മണല്‍ കയറ്റിയെത്തിയ ടിപ്പര്‍ ലോറി പെര്‍ളയിലേയ്ക്കു പോകുന്നതിനിടയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞലോറിയില്‍ നിന്നു പുറത്തു കടന്ന അസീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ബദിയഡുക്ക പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയത്. ഫയര്‍ഫോഴ്സ് ലോറിക്കുള്ളില്‍ കുടുങ്ങി കിടന്ന ജമാലുദ്ദീനെ സാഹസികമായാണ് കൊക്കയില്‍ നിന്നു മുകളില്‍ എത്തിച്ചത്.
keywords: sand-smuggling-lorry-falls-to-abyss

Post a Comment
0 Comments