കാഞ്ഞങ്ങാട് : (www.evisionnews.in) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ദമ്പതികളേയും ബന്ധുക്കളേയും ഏതാനും പേര്‍ സംഘംചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. അജാനൂര്‍ പടിഞ്ഞാറെക്കരയിലെ അബ്ദുള്‍ഗഫൂര്‍ (49), ഇയാളുടെ ഭാര്യകമറുലൈല (40), മകള്‍ ആയിഷത്ത് അര്‍ഷാന(16), സഹോദരി സര്‍ഫുന്നീസ (33) എന്നിവരെയാണ് ബുധനാഴ്ച രാത്രി പടിഞ്ഞാറെക്കരയില്‍ വെച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. ഇവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബ്ദുള്‍ ഗഫൂറും ഭാര്യ കമറുലൈലയും ഇന്നലെ രാവിലെയാണ് അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയത്.വൈകുന്നേരം കാറില്‍ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ വീടിനടു ത്ത് വെച്ചാണ് കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ചത്.
കാറും അക്രമികള്‍ തകര്‍ ത്തതായി ഗഫൂര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം നാഷണല്‍ ലീഗ് അനുഭാവിയായ അബ്ദുള്‍ഗഫൂര്‍ മുസ്ലിം ലീഗുകാരായ ചിലര്‍ കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞിരുന്നുവത്രെ.
തന്നെ പിന്നെ കണ്ടോളാമെ ന്ന് അപ്പോഴവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. അതി ന് ശേഷം ഭാര്യയുമൊത്ത് ഗ ള്‍ഫിലേക്ക് പോയി . ഇന്നലെ തിരിച്ചെത്തിയ ഉടനെയാണ് അക്രമം. പടിഞ്ഞാറെക്കരയി ലെ ബദറു, പവാസ്, അനസ്, റെയിസ് എന്നിവരും മറ്റ് ക ണ്ടാലറിയാവുന്ന നാലുപേരും ചേര്‍ന്നാണത്രെ അക്രമം നടത്തിയത്.
keywords: political-couple-assault-

Post a Comment
0 Comments