തിരുവനന്തപുരം: (www.evisionnews.in) കാസര്‍കോട്, പാലക്കാട് കൊല്ലം ജില്ലകളില്‍ കുടിവെള്ളക്ഷാമം അതീവ രൂക്ഷമെന്ന് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യു മന്ത്രി അടൂര്‍ പ്രകാശ്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാസര്‍കോട്ടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു കൂടുതല്‍ ജിയോളജിസ്റ്റുകളെയും ആറു ജില്ലകളില്‍ നിന്നു കുഴല്‍ കിണര്‍ കുഴിക്കുന്ന വാഹനങ്ങളും എത്തിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കുടിവെള്ളം ഉറപ്പാക്കുന്നതിനു ഇന്നു തന്നെ നടപടി ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.കൊല്ലത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു തെന്മല ഡാമില്‍ നിന്നും പാലക്കാട്, മലമ്പുഴ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം എത്തിക്കാനും തീരുമാനമായി.കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നു കാണിച്ച് കേന്ദ്രസര്‍ക്കാരിനു കത്തയക്കാനും തീരുമാനമായി.
keywords: three-district-scarcity-of-water

Post a Comment
0 Comments