Type Here to Get Search Results !

Bottom Ad

കാസര്‍കോട് കാക്കിഭീകരതയോ ? പ്രമുഖര്‍ പ്രതികരിക്കുന്നു


പോലീസുകാര്‍ പരിധിവിട്ടു
അഡ്വ.സി.എന്‍ ഇബ്രാഹിം
( സംസ്ഥാന വൈസ്.പ്രസിഡണ്ട് കേരള ലോയേര്‍സ് ഫോറം)

കാസര്‍കോട്.(www.evisionnews.in)നെല്ലിക്കുന്നിലെ നിഹാദ് സംഭവത്തില്‍ പോലീസ് നിയമത്തിന്റെ പരിതിവിട്ടതായി പ്രമുഖ അഭിഭാഷകനും കേരള ലോയേര്‍സ് ഫോറം സംസ്ഥാന വൈസ്.പ്രസിഡണ്ടുമായ അഡ്വ.സി.എന്‍ ഇബ്രാഹിം ഇ-വിഷന്‍ന്യൂസിനോട് പ്രതികരിച്ചു.

കാരണമില്ലാതെ തടഞ്ഞ് നിര്‍ത്തി കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ല. യൂണിഫോമും, ബാഡ്ജും ധരിക്കാതെ പോലിസുകാരാണ് നിഹാദിനെ മര്‍ദ്ദിച്ചതെന്നത് വളരെ ഗൗരവമുള്ളതാണ്.എന്തിന്റെ പേരിലായാലും പോലീസിന് മര്‍ദ്ദിക്കാന്‍ അവകാശമില്ല. പോലീസിന്റെ അതിക്രമത്തിനിരയായവര്‍ക്ക് നിയമപരമായ എല്ലാ സഹായവും കേരള ലോയേര്‍സ് ഫോറം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

നിഹാദ് സംഭവം :പോലീസ് സേനക്ക് അപമാനം 
പി. അഹമ്മദ് ശരീഫ്
(പ്രസി.വ്യാപാരി-വ്യവസായ ഏകോപന സമിതി)

കാസര്‍കോട് .(www.evisionnews.in)കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നെല്ലിക്കുന്ന് സ്വദേശിയായ നിഹാദിനെ പോലീസ് സംഘം അക്രമിച്ച നടപടി പോലീസ് സേനക്ക് തന്നെ അപമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പി. അഹമ്മദ് ശരീഫ് പറഞ്ഞു. കാസര്‍കോട് നഗരം നേരത്തെ ഉറങ്ങാന്‍ കാരണം പോലീസിന്റെ ഇത്തരം കാടത്തരായ സമീപനമാണ് .നീതി നടപ്പാക്കേണ്ടവര്‍ തന്നെ നീതിനിഷേധിച്ചു. ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ് ഇത്തരം ചെയ്തികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് കേട്ടപ്പോള്‍ അദ്ഭുതം തോനുന്നു. ഉത്തരവാദികളായ പോലീസ്‌ക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിന് വ്യാപാരികള്‍ തയാറാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജനമൈത്രി കേവലം ബോര്‍ഡില്‍ ഒതുങ്ങരുത്

പി.വി പ്രഭാകരന്‍
(പ്രമുഖ പത്ര പ്രവര്‍ത്തകന്‍)

കാസര്‍കോട്. (www.evisionnews.in)ജനമൈത്രി പോലീസ് എന്നത് കേവലം ബോര്‍ഡില്‍ മാത്രം ഒതുങ്ങരുതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.വി പ്രഭാകരന്‍ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.നിഹാദ് സംഭവം അങ്ങേയറ്റം അപലപനീയമാണ് .നിരപരാധികളെ പോലീസ് വേട്ടയാടിയ സംഭവം ഇതിന് മുമ്പും നടന്നിട്ടുണ്ട്.
കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റഹ്മാന്‍ തയലങ്ങാടി പോലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് നഗരത്തില്‍ വെച്ച് പോലീസ് അതിക്രമത്തിനിരയായിട്ടുണ്ട്. പ്രതികളായ പോലീസ്‌ക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായിട്ടില്ല.
മികച്ച പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ സേവനം ചെയ്ത ജില്ലയാണ് കാസര്‍കോട്.കെ.പത്മകുമാര്‍, വിന്‍സന്‍പോള്‍, ശാന്തറാം എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും കാസര്‍കോട് സ്മരിക്കപ്പെടും.എന്നാലും ക്രിമിനല്‍ വാസനയുള്ളവര്‍ കാസര്‍കോട്ടെ പോലീസ് സേനയിലും കയറിപറ്റിയിട്ടുണ്ട്. ഇത്തരക്കാര്‍ പോലീസ് സേനക്ക്തന്നെ നാണക്കേടാണ്.ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്തുള്ള പോലീസിന്റെ ചിലസ്വഭാവങ്ങള്‍ പരിപൂര്‍ണ്ണമായും മാറിയിട്ടില്ല.കാസര്‍കോട്ടെ പോലീസ് സേന കൂടുതല്‍ ജനകീയ മുഖം കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു

ചില പോലീസുകാര്‍ ഉദ്യോഗസ്ഥന്മാരെ തെറ്റിധരിപ്പിക്കുന്നു.
മൊയ്തീന്‍ കോല്ലമ്പാടി
(പ്രസി.മുസ്ലിം യൂത്ത് ലീഗ് ജില്ലാകമ്മിറ്റി)

കാസര്‍കോട്.(www.evisionnews.in) കാസര്‍കോട്ടേക്ക് പുതുതായി കടന്ന് വരുന്ന പോലീസ് ഉദ്ദ്യോഗസ്ഥന്മാരെ ഇവിടത്തെ സ്ഥിരം പോലീസുകാര്‍  തെറ്റിധരിപ്പിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.

കാസര്‍കോടിനെ കുറിച്ചും ഇവിടെത്തെ യുവാക്കളെ കുറിച്ചും തെറ്റായ ചിത്രമാണ് ഇവര്‍ നല്‍കുന്നത്.നിഹാദ് സംഭവത്തിലും പോലീസ് അതിരുവിട്ടു.ഇത്തരം പോലീസുക്കാര്‍ ജനമൈത്രി പോലീസ് സേനക്ക് തന്നെ അപമാനമാണ്.കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി കൈകൊണ്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

പോലീസ് പെട്രോളിംഗ് നിരപരാധികളെ വേട്ടയാടാനകരുത്
കെ. മണികണ്ഠന്‍ 
(ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി)

കാസര്‍കോട്.(www.evisionnews.in)നിഹാദ് സംഭവത്തില്‍ പോലീസ് മനുഷ്യാവകാശലംഘനം നടത്തിയതായി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി
കെ. മണികണ്ഠന്‍ ഇ.വിഷന്‍ ന്യൂസിനോട് പറഞ്ഞു. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ രാത്രിക്കാല പോലീസ് പെട്രോളിംഗ് നല്ലതാണ്. ഇത് നിരപരാധികളെ വേട്ടയാടാനാകരുത്. രാത്രികാലങ്ങളില്‍ കടകളടച്ച് പോകുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കേണ്ടവരാണ് പോലിസുക്കാര്‍. നിഹാദിനെ അക്രമിച്ച പോലീസുക്കാര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad