മാണ്ഡ്യ: (www.evisionnews.in) വ്യത്യസ്ത മതത്തില്‍പെട്ട കമിതാക്കളുടെ പ്രണയ വിവാഹത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനിടയില്‍ യുവതിയുടെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. മാണ്ഡ്യയിലെ ഡോക്ടര്‍ ദമ്പതികളായ നരേന്ദ്രബാബു-ഉമാദേവി ദമ്പതികളുടെ മകള്‍ അഷിതയും കളിക്കൂട്ടുകരനായ ഷക്കീലിന്റെയും വിവാഹത്തിന്നെതിരെയാണ് സംഘപരിവാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അഷിതയും ശക്കീലും എം.ബി.എ ബിരുധദാരികളാണ്. ഷക്കീലിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് ആദ്യം പറഞ്ഞത് അഷിത തന്നെയാണ്. ഇരുവരുടെയും രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ് ഇല്ലായിരുന്നു. അതിനിടയിലാണ് സംഘപരിവാറുകാര്‍ സദാചാര പോലീസ് ചമഞ്ഞ് അഷിതയുടെ വീട്ടിലെത്തിയത്. 12 വര്‍ഷമായി ഇവരുടെ പ്രണയം തുടരുന്നു. ഏപ്രില്‍ 17 നാണ് ഇവരുടെ വിവാഹം. വിവാഹവുമായി നാട്ടുകാരുടെ സഹായത്തോടെ മുന്നോട്ട് പോവുമെന്ന് ഉറപ്പായപ്പോള്‍ ലൗ ജിഹാദ് ഭീക്ഷണി ഉയര്‍ത്തിയാണ് സംഘപരിവാറിന്റെ കുത്സിത നീക്കങ്ങള്‍ തുടരുന്നത്. ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് ഏപ്രില്‍ 16 ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ ആഹ്വാനം ചെയ്തു.
keyword-maanddya-interrcast
Post a Comment
0 Comments