കാസർകോട് : (www.evisionnews.in)കാസർകോട് നിയോജക മണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി എൻ.എ നെല്ലിക്കുന്നിന്റെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമായി. നിയോജക മണ്ഡലത്തിലെ മുനിസിപ്പൽ പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കമ്മിറ്റികൾ പൂർത്തികരിച്ച് പകുതിയിലേറെ ബൂത്ത് തല കമ്മിറ്റികൾ നിലവിൽ വന്നു. സ്ഥാനാർഥിയുടെ രണ്ടാം ഘട്ട പര്യടനം മുനിസിപ്പൽ പഞ്ചായത്ത് തലങ്ങളിൽ പൂർത്തീകരിച്ചു.
മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ ചെയർമാൻ ചെർക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എൽ എ മഹ്മൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു കരുൺ താപ്പ സ്വാഗതം പറഞ്ഞു.
കാസർകോട് മുനിസിപ്പൽ തെരഞ്ഞെട്ടുപ്പ് കൺവെന്ഷനിൽ എ എം കടവത്ത് അദ്ധ്യക്ഷത വഹിച്ചു അഡ്വ: ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു ജി നാരായണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ ജി നാരായണൻ (ചെയർമാൻ),എ എ അബ്ദുൽറഹ്മാൻ (വർക്കിംഗ് ചെയർമാൻ) എ എം കടവത്ത് (ജനറൽ കൺവീനർ) അഡ്വ:വീ എം മുനീർ, മുഹമ്മദ് കുഞ്ഞി തയലങ്ങാടി, സുഭാഷ് നാരായണൻ, മനാഫ് നുള്ളിപാടി (വർക്കിംഗ് കൺവീനർ) യാഹ്യ തളങ്കര (ട്രഷറർ).
ചെങ്കള പഞ്ചായത്ത് തെരഞ്ഞെട്ടുപ്പ് കൺവെന്ഷനിൽ ബി കെ അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു സി ടി അഹ്മദലി ഉദ്ഘാടനം ചെയ്തു. പുരുഷോത്തമൻ സ്വാഗതം പറഞ്ഞു . ഭാരവാഹികൾ പുരുഷോത്തമൻ നായർ (ചെയർമാൻ), ബി കെ അബ്ദു സമദ് (ജനറൽ കൺവീനർ), കെ അബ്ദുള്ള കുഞ്ഞി (ട്രഷറർ).
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് തെരഞ്ഞെട്ടുപ്പ് കൺവെന്ഷനിൽ പി എം മുനീർ ഹാജി അദ്ധ്യക്ഷത വഹിച്ചു, കരുൺ താപ്പ ഉദ്ഘാടനം ചെയ്തു ഹനീഫ് ചെരങ്കൈ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി മാധവൻ (ചെയർമാൻ), ഹനീഫ് ചെരങ്കൈ (വർക്കിംഗ് ചെയർമാൻ) പി എം മുനീർ ഹാജി (ജനറൽ കൺവീനർ) , എസ് പി സലാഹുദ്ദീൻ (ട്രഷറർ).
ബദിയടുക്ക പഞ്ചായത്ത് കൺവെൻഷനിൽ മാഹിൻ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു അഡ്വ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു രാമ പട്ടാളി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ രാമ പട്ടാളി (ചെയർമാൻ), എസ് അഹമദ് മാന്യ (ജനറൽ കൺവീനർ) , ബാദ്രുദ്ദീൻ താസിം (ട്രഷറർ).
മധൂർ പഞ്ചായത്ത് കൺവെൻഷനിൽ രാജീവൻ നമ്പിയാർ അദ്ധ്യക്ഷത വഹിച്ചു സി ടി അഹ്മദലി ഉദ്ഘാടനം ചെയ്തു ടി എം ഇഖ്‌ബാൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ രാജീവൻ നമ്പിയാർ (ചെയർമാൻ), ടി എം ഇഖ്‌ബാൽ (ജനറൽ കൺവീനർ) , ഹാരിസ് ചൂരി (ട്രഷറർ).
കുമ്പടാജെ പഞ്ചായത്ത് കൺവെൻഷനിൽ ശ്യാം ഭട്ട് അദ്ധ്യക്ഷത വഹിച്ചു സി ടി അഹ്മദലി ഉദ്ഘാടനം ചെയ്തു അഡ്വ കാസിം സ്വാഗതം പറഞ്ഞു. ഭാരവാഹികൾ ശ്യാം ഭട്ട് (ചെയർമാൻ), ഹമീദ് പോസോളികെ (ജനറൽ കൺവീനർ) , അഡ്വ:കാസിം (ട്രഷറർ).
കാറഡുക്ക പഞ്ചായത്ത് കൺവെൻഷനിൽ കെ ഷാഫി അദ്ധ്യക്ഷത വഹിച്ചു കരുൺ താപ്പ ഉദ്ഘാടനം ചെയ്തു എ കെ ശങ്കർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ എ കെ ശങ്കർ (ചെയർമാൻ), കെ ഷാഫി ഹാജി (ജനറൽ കൺവീനർ) , സി എം അബ്ബാസ് ഹാജി (ട്രഷറർ).
ബെള്ളൂർ പഞ്ചായത്ത് കൺവെൻഷനിൽ പി കെ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു സി വി ജയിംസ് ഉദ്ഘാടനം ചെയ്തു എസ് കെ അബ്ബാസ് അലി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ പി കെ ഷെട്ടി (ചെയർമാൻ), കെ എം മൂസ ഹാജി ജനറൽ കൺവീനർ) , എസ് കെ അബ്ബാസ് അലി (ട്രഷറർ).

Post a Comment
0 Comments