ചെര്‍ക്കള :(www.evisionnews.in) ചെര്‍ക്കള മുഹമ്മദിയ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ മതപ്രഭാഷണത്തിനും ദിക്‌റ് ദുആ മജ്‌ലിസിനും സി.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തിയതോടെ തുടക്കമായി. വൈകിട്ട് ചീഫ് ഇമാം അല്‍ഹാഫിള് ത്വാഹിര്‍ സ്വാലിഹി ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡണ്ട് സി.കെ ഖാലിദ് അധ്യക്ഷത വഹിക്കും. വിമര്‍ശനങ്ങളെ അതിജയിക്കുന്ന പ്രവാചകന്‍ എന്ന വിഷയത്തില്‍ അഷ്‌റഫ് അഷ്‌റഫി പന്താവൂര്‍ പ്രഭാഷണം നടത്തും. കെ.എം അബ്ദുല്ല ഹാജി, അബ്ദുള്ള പള്ളിന്റടുക്കല്‍, സി.കെ അഹമ്മദ്, ഹാഷിം ബംബ്രാണി പ്രസംഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇപി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, അല്‍ ഹാഫിള് ഷമീസ് ഖാന്‍ നാഫിഈ തൊടുപുഴ, അല്‍ഹാഫിള് അഫ്‌സല്‍ ഖാസിമി പത്തനാപുരം, ഹാഫിള് സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം, ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രസംഗിക്കും.
keyword- cherkala-speech
Post a Comment
0 Comments