ചെറുവത്തൂര്‍:(www.evisionews.in) ചൂരിക്കൊവ്വലിലും കരിവെള്ളൂരിലും സി പി എം പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. ഓട്ടോ പൂര്‍ണ്ണമായും കാര്‍ ഭാഗികമായും കത്തി നശിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. കാലിക്കടവ്, ചൂരിക്കൊവ്വലിലെ സി പി എം പ്രവര്‍ത്തകന്‍ എ രതീശിന്റെ ഓട്ടോയാണ് അഗ്‌നിക്കിരയായത്.
നേരത്തെ സജീവ സി പി എം പ്രവര്‍ത്തകനായിരുന്ന രതീശ് അടുത്തകാലത്തായി മണിയേട്ടന്‍ ഫാന്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തനമാണ് മുഖ്യമായും നടത്തുന്നത്. സംഘടനയുടെ പേരില്‍ വിഷു ദിനത്തില്‍ നടത്തിയ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ശനിയാഴ്ച രാത്രിയിലും ചൂരിക്കൊവ്വലില്‍ അക്രമസംഭവം ഉണ്ടായിരുന്നു. സി പി എം ബ്രാഞ്ച് സെക്രട്ടറി കെ സുധീറിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്നകാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഓട്ടോയ്ക്കു തീവെച്ചത്.കരിവെള്ളൂര്‍, ആണൂര്‍ വളവിലാണ് മറ്റൊരു സംഭവം. സി പി എം പ്രവര്‍ത്തകന്‍ പ്രമോദിന്റെ ആള്‍ട്ടോ കാറിനാണ് ഇന്നുപുലര്‍ച്ചെ തീയിട്ടത്. തീ ആളിപടര്‍ന്നതോടെ വീട്ടുകാര്‍ ഉണരുകയും അക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
keyword-akramam-cpm

Post a Comment
0 Comments